കണ്ണൂർ: കേരളം ഭരിക്കുന്നത് യുഡിഎഫ്-ബിജെപി ടീമാണെന്നും ടീം യുഡിഎഫ് തകർന്നുവെന്ന യുഡിഎഫ് കൺവീനറുടെ വിലയിരുത്തൽ തികച്ചും ശരിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ. യുഡിഎഫിന്റെ ഓരോ ദിവസത്തെയും കാര്യങ്ങൾ കൺവീനർ പറയുന്നത് ശരിയെന്ന് തെളിയിക്കുകയാണെന്നും എം.വി. ജയരാജൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് എം.വി. ജയരാജൻ യുഡിഎഫിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചത്.
യുഡിഎഫ് യോഗം പോലും ചേരുന്നില്ല, മാധ്യമങ്ങളിലൂടെയാണു പല കാര്യങ്ങളും അറിയുന്നതെന്നുമാണ് കൺവീനർ പറഞ്ഞത്. മുൻ യുഡിഎഫ് സർക്കാരുകളുടെ ഭരണകാലത്ത് അവസാന മാസങ്ങളിൽ ആണ് തമ്മിലടി രൂക്ഷമായത് എങ്കിൽ ഇപ്പോൾ തുടക്കത്തിലേ തമ്മിലടി ആരംഭിച്ചതായും ജയരാജൻ ആരോപിക്കുന്നു.
ക്രിമിനലുകളായ പൊലിസ് ഉദ്യോഗസ്ഥന്മാർ അഴിഞ്ഞാടുകയാണ്.
ഞങ്ങൾ ആവശ്യപ്പെട്ടാൽ പൊലിസുകാർ തല്ലിക്കൊല്ലുമെന്നു പ്രാദേശിക കോൺഗ്രസ് നേതാവ് പ്രസംഗിച്ചത് നടപ്പാക്കുകയാണ് തിരുവനന്തപുരം കന്റോൺമെന്റ് എസ്എച്ച്ഒ ചെയ്യുന്നത്. കേരളം ഭരിക്കുന്നത് യുഡിഎഫ്-ബിജെപി കൂട്ടുകെട്ടാണെന്നും എം.വി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തുന്നുണ്ട്.